ശ്രീനഗർ: ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ബാർബർഷാഹ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാൽനട യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
Read Also: ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസ്
ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകര സംഘം കടന്നു കളയുകയായിരുന്നു. എന്നാൽ ഗ്രനേഡുകൾ ലക്ഷ്യം തെറ്റി വഴിയിൽ പതിക്കുകയും അതുവഴി കടന്നു പോയ കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Read Also: ബംഗാളിലെ വാക്സിൻ തട്ടിപ്പ് പുറത്ത്: വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം
Post Your Comments