വടകര: സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി.ലീജീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്.
മൂന്നു മാസം മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭർത്താവും 2 മക്കളുമുള്ള യുവതിയെ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അതിനു ശേഷം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയും പല പ്രാവശ്യം ബലാത്സംഗം ചെയ്തു. ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ രണ്ടു പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
Post Your Comments