Latest NewsKeralaNews

മദ്യലഹരിയില്‍ യുവതിയെ മര്‍ദിച്ചു: കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകന്‍ അറസ്റ്റില്‍

വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്

തിരുവനന്തപുരം : മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് മർദിച്ച യുവാവ് അറസ്റ്റിൽ. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകനും അഭിഭാഷകനുമായ അശോകിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും മര്‍ദിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ലോ കോളേജ് ജംങ്ഷനില്‍ കാറില്‍വെച്ച് ഒരാള്‍ യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് അശോകിനെയും യുവതിയേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Read Also : കേരള നിയമസഭയിലെ നാലു എംഎല്‍എമാർ ഗാര്‍ഹിക പീഡനക്കേസിലെ പ്രതികള്‍, മന്ത്രിയും ലിസ്റ്റിൽ: ഒത്തുതീർപ്പാക്കിയ കേസുകൾ

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന വ്യക്തിയുടെ മകനാണെന്ന് കണ്ടെത്തിയത്. യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button