KeralaCinemaMollywoodLatest NewsNewsEntertainment

‘സുരേഷ് ഗോപി എനിക്ക് ജ്യേഷ്ഠസഹോദരൻ’: കെ സുരേന്ദ്രൻ

മലയാളികളുടെ പ്രിയങ്കരനായ നടൻ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 63 -ാം ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപി തനിക്ക് ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്ന് കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും മനുഷ്യത്വപരമായ ഇടപെടലുകളെക്കുറിച്ചും പറയാതെ തന്നെ അറിയാമെന്നും സുരേന്ദ്രൻ പറയുന്നു.

‘സുരേഷ് ഗോപിയുടെ ജന്മദിനമാണിന്ന്. അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടേയും മനുഷ്യത്വപരമായ ഇടപെടലുകളെക്കുറിച്ചും പറയാതെ തന്നെ അറിയാം. എം. പിയായും പാർട്ടിനേതാവുമായുമുള്ള ആദരവിനേക്കാൾ എനിക്ക് ഇഷ്ടം അദ്ദേഹം തികച്ചും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണുന്നുള്ളതാണ്. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു’, സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, നിരവധി താരങ്ങളും ആരാധകരുമാണ് സുരേഷ് ഗോപിയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ അറിയിച്ചത്. താരത്തിന് ആശംസ അറിയിച്ചുകൊണ്ട് ലിന്റോ കുര്യൻ എഡിറ്റ് ചെയ്‍ത് പങ്കുവെച്ച മാഷപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സുരേഷ് ഗോപി ചിത്രങ്ങളുടെ ആവേശം ഒട്ടും ചോരാതെയാണ് വീഡിയോ തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button