Latest NewsFootballNewsSports

യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ വെയിൽസ് ഡെന്മാർക്കിലെ നേരിടും

വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. 2016ലെ സെമി ഫൈനൽ നേട്ടം ആവർത്തിക്കാൻ വെയിൽസ് ഇന്നിറങ്ങുമ്പോൾ 1992ലെ അവിശ്വനീയ യൂറോ കപ്പ് നേട്ടത്തിന്റെ ഓർമയും നെഞ്ചിലേറ്റിയാണ് ഡെന്മാർക്ക് ഇറങ്ങുക.

ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സ് ഗ്രൂപ്പ് ഡിയിൽ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി അവസാന പതിനാറിൽ എത്തിയ ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ് രണ്ടാം മത്സരം. ഈ മത്സരത്തിലെ വിജയികൾ വെയിൽസ്, ഡെൻമാർക്ക്‌ മത്സര വിജയികളെ ക്വാർട്ടറിൽ നേരിടും.

ഗ്രൂപ്പ് റൗണ്ടിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തും ദൗർബല്യങ്ങൾ പരിഹരിച്ചും കരുത്തുതെളിയിച്ച 16 ടീമുകൾ നേർക്കുനേർ ഇന്ന് മുതൽ പ്രീക്വാർട്ടർ പോരിനിറങ്ങുകയാണ്. ജയിച്ചാൽ ക്വാർട്ടർ, തോറ്റാൽ നാട്ടിലേക്ക് മടക്കം. രണ്ടാമതൊരു സാധ്യതയില്ല. ഇതുവരെ കളിച്ച കളിയല്ല ഇനിയങ്ങോട്ട്. കപ്പ് ലക്ഷ്യം വെച്ചു തന്നെയാകും 16 ടീമുകളും കളത്തിലിറങ്ങുക.

ഏറെ ആവേശകരമായ അവസാന മത്സരവും കഴിഞ്ഞ് നോക്കൗട്ട് റൗണ്ടിലേക്കുള്ള ടീമുകളുടെ കാര്യത്തിൽ തീരുമാനമായപ്പോൾ പ്രധാന ടീമുകളളെല്ലാം ഇടമുറപ്പിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ, ലോക ജേതാക്കളായ ഫ്രാൻസ്, കരുത്തരായ ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം, ഇറ്റലി നെതർലൻഡ്സ്, സ്പെയിൻ, ക്രൊയേഷ്യ, സ്വീഡൻ, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, ഉക്രൈൻ, ഡെന്മാർക്, വെയിൽസ് സ്വിറ്റ്സർലന്റ് ടീമുകളാണ് അവസാന 16ൽ എത്തിയ ടീമുകൾ.

പ്രീ ക്വാർട്ടർ മത്സരങ്ങൾ

ജൂൺ 26, ശനിയാഴ്ച

വെയിൽസ് vs ഡെൻമാർക്ക് (9:30 PM, ആംസ്റ്റർഡാം)

ജൂൺ 27 ഞായർ

ഇറ്റലി vs ഓസ്ട്രിയ (12:30 AM, ലണ്ടൻ)

നെതർലാൻഡ്‌സ് vs ചെക് റിപ്പബ്ലിക് (9:30 PM, ബുഡാപെസ്റ്റ്)

ജൂൺ 28, തിങ്കൾ

ബെൽജിയം vs പോർച്ചുഗൽ (12:30 AM, സെവില്ലെ)

ക്രൊയേഷ്യ vs സ്പെയിൻ (9:30 PM, കോപ്പൻഹേഗൻ)

ജൂൺ 29, ചൊവ്വാഴ്ച

ഫ്രാൻസ് vs സ്വിറ്റ്സർലൻഡ് (12:30 AM, ബുച്ചാറസ്റ്റ്)

ഇംഗ്ലണ്ട് vs ജർമ്മനി (12:30 AM, ഗ്ലാസ്ഗോ)

Read Also:- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ 7 എളുപ്പവഴികള്‍

ജൂൺ 30, ബുധൻ

സ്വീഡൻ vs ഉക്രൈൻ (9:30 PM, ലണ്ടൻ)

shortlink

Related Articles

Post Your Comments

Related Articles


Back to top button