
കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ട ഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിശ്ചിതപരിധിയിൽ കൂടിയാൽ പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചില ഭക്ഷണങ്ങളുണ്ട്, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കാം.
➤ ഓട്സ്
ദിവസവും ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും.
➤ റെഡ് വൈന്‍
റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
➤ ബട്ടര്‍ ഫ്രൂട്ട്
ദിവസവും കഴിക്കുന്ന ആഹാരത്തില്‍ ബട്ടര്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സൈറ്റോസ്റ്റിറോള്‍ കൊളസ്‌ട്രോള്‍ 15 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.
➤ ചീര
ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.
➤ തക്കാളി
തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
➤ പയര്‍ വര്‍ഗങ്ങള്‍
നാരുകള്‍ അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
➤ വ്യായാമം ശീലമാക്കൂ
വ്യായാമം ചെയ്യുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഇത് സഹായിക്കും. ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.
Post Your Comments