Latest NewsNewsIndia

ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാം: പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്സിൻ ഗർഭിണികൾക്കും നൽകാം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ ചെറുക്കാൻ വാക്സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി. ഗർഭിണികൾക്കും വാക്സിൻ സ്വീകരിക്കാമെന്ന മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: പൂ​ര്‍​ണ​ഗ​ര്‍​ഭം ഭർത്താവും കുടുംബവും അറിയാതെ ഒ​ളി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല, രേഷ്മ പറയുന്ന കാ​മു​ക​ന്‍ ആര്? ദുരൂഹത

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിൻ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ഇതുവരെ ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വലിയ തോതിൽ വാക്‌സിൻ നൽകാൻ സാധിക്കില്ലെന്നും ബൽറാം ഭാർഗവ കൂട്ടിച്ചേർത്തു.

Read Also: വിവാഹവേദിയിൽ എടുത്തുയർത്തിയ ബന്ധുവിനു വധുവിന്റെ വക തല്ല്: അടുത്തു നിന്ന സ്ത്രീയെ തല്ലി ദേഷ്യം തീർത്ത് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button