Latest NewsKeralaNattuvarthaNews

പൂ​ര്‍​ണ​ഗ​ര്‍​ഭം ഭർത്താവും കുടുംബവും അറിയാതെ ഒ​ളി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല, രേഷ്മ പറയുന്ന കാ​മു​ക​ന്‍ ആര്? ദുരൂഹത

ഫേ​സ്​​ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട​ കാമുകനൊപ്പം ജീവിക്കാന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വാദം

പാ​രി​പ്പ​ള്ളി: കരിയിലകാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രേഷ്മ പിടിയിൽ ആയെങ്കിലും സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ​ര്‍​ധി​ക്കു​ന്നു. രേഷ്മയ്ക്ക് കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന അന്വേഷണത്തിന്റെ ഭാഗമായി പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യാ​നാ​യി നോ​ട്ടീ​സ് ന​ല്‍​കി​യ രണ്ടു യു​വ​തി​ക​ളെ ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ കാര്യങ്ങള്‍ കൂടുതൽ സ​ങ്കീ​ര്‍​ണ​മാ​യിരിക്കുകയാണ്.

ഫേ​സ്​​ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട​ കാമുകനൊപ്പം ജീവിക്കാന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വാദം. എന്നാൽ രേ​ഷ്മ​യു​ടെ ഈ അ​ജ്ഞാ​ത​ കാ​മു​കൻ വെറും സങ്കൽപം മാത്രമാണോ എന്നാണു ഇപ്പോൾ പോലീസ് സംശയിക്കുന്നത്. അ​ന്വേ​ഷ​ണ ഘ​ട്ട​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ ബു​ദ്ധി​യോ​ടെ​യാ​ണ് രേ​ഷ്മ പെ​രു​മാ​റി​യ​തെ​ന്നും​ പൊ​ലീ​സ് പ​റ​യു​ന്നു.

read also: നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റി: പാകിസ്ഥാന്‍ എഫ്‌എടിഎഫ് ഗ്രേ പട്ടികയില്‍ തുടരും

രേ​ഷ്മ​ക്ക് ഉ​ള്ള​താ​യി പ​റ​യു​ന്ന ഫേ​സ്ബു​ക്ക്​ കാ​മു​കനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രേ​ഷ്മ സ്മാ​ര്‍​ട്ട്‌ ഫോ​ണ്‍ നി​ര​ന്ത​ര​ം ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. തുട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് വി​ഷ്ണു ഫോ​ണും സിം​കാ​ര്‍​ഡും ന​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ണാ​ണ് രേഷ്മ ഉ​പ​യോ​ഗി​ച്ച​ത്. മൊ​ബൈ​ല്‍ ചാ​റ്റ് ചെ​യ്ത സ​മ​യ​ത്ത് ഒ​രു​ദി​വ​സം പ​ര​വൂ​രി​ല്‍ എ​ത്താ​ന്‍ കാ​മു​ക​ന്‍ പ​റ​ഞ്ഞെന്നും അ​വി​ടെ എ​ത്തി​യെ​ങ്കി​ലും അ​യാ​ള്‍ വ​ന്നി​ല്ലെ​ന്നും രേ​ഷ്മ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യിട്ടുണ്ട്.

കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നു ഒരുങ്ങുകയാണ് പൊ​ലീ​സ്. കേ​സി​ല്‍ രേ​ഷ്മ​യു​ടെ ഭ​ര്‍​ത്താ​വി​നും ബ​ന്ധു​ക്ക​ള്‍​ക്കും പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു വീ​ട്ടി​ല്‍ ഒ​രു​മി​ച്ച്‌ ക​ഴി​ഞ്ഞ ഭ​ര്‍​ത്താ​വോ ബ​ന്ധു​ക്ക​ളോ പ്ര​സ​വ​വി​വ​രം അ​റി​ഞ്ഞി​ല്ല എ​ന്ന മൊ​ഴി​യും പൊ​ലീ​സ് ത​ള്ളി. പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ ആ​ണ്‍​കു​ഞ്ഞി​ന് മൂ​ന്ന​ര​കി​ലോ ഭാ​രം ഉ​ണ്ടാ​യി​രു​ന്നു. പൂ​ര്‍​ണ​ഗ​ര്‍​ഭം ഒ​ളി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​മ്പോ ​ള്‍ വീ​ട്ടി​ല്‍ ഉ​ള്ള​വ​രെ​യും രേ​ഷ്മ​യെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പൊ​ലീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button