Latest NewsNewsIndia

ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

ബംഗളുരു : ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ബംഗളൂരു സർജാപുര മെയിൻ റോഡ് കൈകൊണ്ട്രഹള്ളി സ്വദേശിനിയായ അധ്യാപികയ്ക്കാണ് പണം നഷ്​​ടമായത്.

Read Also : ‘ഓപ്പറേഷന്‍ പാത്ത് വേ’ യുമായി മോട്ടോര്‍ വാഹന വകുപ്പ് : 321 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു 

പഴയ നാണയങ്ങൾക്ക് ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ അടുത്തിടെ നിരവധി വാർത്തകൾ വന്നിരുന്നു. ഇത് കണ്ട 38 കാരിയായ അധ്യാപിക തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇടുകയായിരുന്നു. 10 ലക്ഷം രൂപയാണ് ഇവര്‍ അതിന് വില നിശ്ചയിച്ചത്. തുടർന്ന് നാണയം ഒരു കോടി രൂപക്ക് വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് ഒരാൾ ഇവരെ സമീപിക്കുകയായിരുന്നു.

തുടർന്ന് അധ്യാപികയുടെ തിരിച്ചറിയൽ രേഖയും ബാങ്ക് വിവരങ്ങളും അജ്ഞാതാൻ വാങ്ങി. ഇത്രയും വലിയ തുക കൈമാറാൻ ആവശ്യമായ ആദായ നികുതികൾ അടയ്ക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു. നാണയത്തിന് ഒരു കോടി രൂപ നൽകുമെന്ന് വിശ്വസിച്ച് വിവിധ അക്കൗണ്ടുകളിൽ നിന്ന് പലതവണയായി അധ്യാപിക ഒരു ലക്ഷത്തിലേറെ രൂപ കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button