COVID 19Latest NewsNewsIndia

രാജ്യത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദത്തിലുളള വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ദിവസത്തിനിടയില്‍ രാജ്യത്ത് 3.77 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി യോഗത്തിൽ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദത്തിലുളള വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്. ഇതുവരെ 50 പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിലുളള കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ വാക്‌സിന്‍ വിതരണം വിശദമായി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തതിനെ കുറിച്ചുളള കൃത്യമായ വിവരവും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാക്‌സിന്‍ വിതരണത്തെ കുറിച്ചും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും മാസങ്ങളിലെ വാക്‌സിന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായും സ്വീകരിച്ച നടപടികളെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.

Read Also  :  ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം: മൂന്ന് പേർക്ക് പരിക്ക്; മേഖലയിൽ സുരക്ഷ ശക്തമാക്കി

രാജ്യത്ത് 16 ജില്ലകളില്‍ 45 വയസ്സില്‍ കൂടുതല്‍ പ്രായമുളള 90 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 128 ജില്ലകളില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള അമ്പതുശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ വിതരണത്തിലെ വേഗതയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വരും ആഴ്ചകളിലും ഇതേ വേഗത തുടര്‍ന്ന് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button