മലപ്പുറം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.സി ജോസഫൈന്‍ നേരത്തെ രാജി വയ്‌ക്കേണ്ടതായിരുന്നെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരോ സി.പി.ഐ.എമ്മോ ഇടപെട്ടില്ലെന്നും ഇപ്പോഴത്തെ തീരുമാനം നില്‍ക്കക്കള്ളിയില്ലാതെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ: ”രണ്ടാമതും അധികാരത്തില്‍ വന്നതിന്റെ ഹുങ്കാണ് അവര്‍ക്ക്. പ്രശ്‌നങ്ങള്‍ പറയുന്നവരോട് ദയ കാണിക്കാന്‍ മനുഷ്യത്വമില്ല, വിനയമില്ല. എന്തൊരു മോശം പെരുമാറ്റമായിരുന്നു. ജോസഫൈന്‍ നേരത്തെ രാജി വയ്‌ക്കേണ്ടതായിരുന്നു. മുന്‍പും അവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് സര്‍ക്കാരോ സി.പി.ഐ.എമ്മോ തീരുമാനം എടുത്തില്ല. ഇപ്പോഴത്തെ തീരുമാനം നില്‍ക്കക്കള്ളിയില്ലാതെയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിക്കുകയാണ്. കൊവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപാടിലാണ്. അവരുടെ കണ്ണീരൊപ്പേണ്ട സമയമാണിത്.
പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ യോഗ്യരായവരെ വേണം വനിതാ കമീഷന്‍ അധ്യക്ഷ പദവിയില്‍ ഇരുത്താന്‍. മനുഷ്യരുടെ പ്രശ്‌നങ്ങളും വികാരങ്ങളും മനസിലാക്കാന്‍ കഴിയുന്നവരെ ആ സ്ഥാനത്ത് നിയമിക്കണം. ജോസഫൈന്‍ രാജിവച്ചത് കൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ല. അവരെ കൊണ്ടുള്ള പ്രശ്‌നം തീര്‍ത്തു. അത് മാത്രം പോരല്ലോ? അവരുടെ മുന്നില്‍ വന്ന പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കണം.”
Read Also: കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ നാടിന്റെ ശാപം: വിമർശനവുമായി ജിതിൻ ജേക്കബ്
Post Your Comments