Latest NewsKeralaNews

കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ നാടിന്റെ ശാപം: വിമർശനവുമായി ജിതിൻ ജേക്കബ്

മാദ്ധ്യമ പ്രവർത്തകരെ നിയന്ത്രിച്ചില്ലെങ്കിൽ വ്യാജ വാർത്ത കാരണം കലാപം ഉണ്ടായേക്കാമെന്ന് ജിതിൻ ജേക്കബ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ ജേക്കബ്. കേരളത്തിലെ ഏറ്റവും വിശ്വസിക്കാൻ കൊള്ളാത്ത വർഗം മാദ്ധ്യമ പ്രവർത്തകർ ആണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: എം.സി ജോസഫൈന്‍ തെറിച്ചേക്കും, കടുത്ത നടപടിയെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഈ കാലമത്രെയും കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത് നരേന്ദ്ര മോദി കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളുന്നു എന്നാണ്. ടെക്‌നിക്കൽ write off എന്ന സങ്കേതിക അക്കൗണ്ടിങ് സംവിധാനം എന്താണ് എന്ന് മുൻ ധനകാര്യ മന്ത്രി അരുൺ ജയ്റ്റിലി പാർലമെന്റിൽ ഏറ്റവും ലളിതമായി അവതരിപ്പിച്ചിട്ട് പോലും ഈ ‘നിഷ്പക്ഷ’ മാദ്ധ്യമ പ്രവർത്തകർ വായ്പകൾ എഴുതിത്തള്ളി എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്ന്’ അദ്ദേഹം വിമർശിച്ചു.

‘വിജയ് മല്യ, നീരവ് മോദി, നെഹുൽ ചോക്‌സി, എന്നിവരിൽ നിന്നും ഇന്ത്യയിലെ ബാങ്കുകൾക്ക് കിട്ടാനുള്ള തുകയുടെ 80% ആയ 18,170 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവരിൽ നിന്ന് കണ്ടെത്തിയെന്നും അതിൽ 9000 കോടി രൂപ ബാങ്കുകൾക്ക് കൈമാറിയെന്നും വാർത്ത വന്നതോടെ ഒരു ഉളുപ്പും ഇല്ലാതെ ഇതുവരെ റിപ്പോർട്ട് ചെയ്തതെല്ലാം മാദ്ധ്യമങ്ങൾ വിഴുങ്ങി. ഇത്രയും കാലം തങ്ങൾ നൽകിയത് വ്യാജ വാർത്തയാണ് എന്നതിന്റെ എന്തെങ്കിലും ഉളുപ്പ് മാദ്ധ്യമ പ്രവർത്തകർക്കുണ്ടായെന്ന്’ അദ്ദേഹം ചോദിച്ചു. ‘മാദ്ധ്യമ സ്വാതന്ത്ര്യം പോരാ പോരാ എന്ന് വിലപിക്കുന്ന ഇവർ ഇപ്പോഴുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് തന്നെ ഇത്രയും വ്യാജ വാർത്തകൾ വർഷങ്ങളോളം പ്രചരിപ്പിക്കുന്നു എങ്കിൽ ഇവർ ആവശ്യപ്പെടുന്നത് മുഴുവൻ അംഗീകരിച്ചു കൊടുത്തലുള്ള അവസ്ഥ എന്തായിരിക്കും’.

Read Also: സൗദി അരാംകോയുമായി കൈക്കോര്‍ത്ത് റിലയന്‍സ്, അരാംകോ ചെയര്‍മാന്‍ റിലയന്‍സിന്റെ സ്വതന്ത്ര ഡയറക്ടര്‍

‘നാടിന്റെ ശാപമായി മാറുകയാണ് കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ. ഇവർ വാർത്തകൾ റിപ്പോർട്ട് ചെയ്യുക അല്ല സംഘം ചേർന്ന് സൃഷ്ടിക്കുകയാണ്. ഇക്കൂട്ടരെ നിയന്ത്രിച്ചില്ലെങ്കിൽ ഇവരുടെ വ്യാജ വാർത്ത കാരണം രാജ്യത്ത് കലാപം പോലും ഉണ്ടായേക്കാം’. ഡൽഹി കലാപ സമയത്ത് നമ്മൾ കണ്ടതാണ് ഇവരുടെ മാദ്ധ്യമ ധർമമെന്നും അദ്ദേഹം വിമർശിച്ചു.

‘കേരളത്തിൽ നിന്നുള്ള മുഖ്യധാരാ മാധ്യമ പ്രവർത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളിൽ പ്രവേശിപ്പിക്കുന്നതിന് രാജ്യം കനത്ത വില നൽകേണ്ടി വരും. കേന്ദ്ര സർക്കാർ കാണിക്കുന്ന സഹിഷ്ണുതയും, നിയമങ്ങളിലെ പാളിച്ചകളും ആണ് ഇവർ മുതലെടുക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിലെ ഈ നാലാം തൂണുകാർ ഇന്ത്യയിലെ മറ്റ് മൂന്ന് തൂണുകളെയും ശക്തിപ്പെടുത്തുക അല്ല. മറിച്ച് അതിനെ ദുർബലപ്പെടുത്തുകയാണ് എന്നതാണ് സത്യ’മെന്നും അദ്ദേഹം ആരോപിച്ചു.

സമൂഹത്തിൽ ജാഗ്രതയോടെ ഇടപെട്ട് സത്യം പുറത്ത് കൊണ്ടുവരേണ്ടവരാണ് മാദ്ധ്യമ പ്രവർത്തകർ. പക്ഷെ കേരളത്തിലെ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ ജനം ആണ് ജാഗ്രത പുലർത്തേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഹാഫീസ് സയീദിന്റെ വീടിനുമുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പാകിസ്ഥാന്‍

https://www.facebook.com/100001794445606/posts/3994255110644264/

shortlink

Related Articles

Post Your Comments

Related Articles


Back to top button