ജയ്പുർ: സ്ത്രീകളെ ശല്യം ചെയ്ത യുവാവിന് വേറിട്ട ശിക്ഷാ രീതിയുമായി ഗ്രാമവാസികൾ. സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് അതിക്രൂരമായാണ് യുവാവിനെ നാട്ടുകാർ മർദ്ദിച്ചത്. മർദ്ദിച്ച ശേഷം യുവാവിന്റെ തലയിൽ ഇവർ മൂത്രമൊഴിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം.
സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ യുവാവിനെ മർദ്ദിക്കുകയും മൂത്രത്തിൽ കുളിപ്പിക്കുകയും ചെയ്ത ശേഷം മുഖത്ത് കരി ഓയിൽ ഒഴിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗ്രാമത്തിലെ സ്ത്രീകളെ യുവാവ് ശല്യം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെത്തിയ യുവാവ് ഒരു വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.
Post Your Comments