Latest NewsNewsKuwaitGulf

രാജ്യത്ത് സുപ്രധാന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം

 

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം. ജൂണ്‍ 27 ഞായറാഴ്ച മുതല്‍ കുവൈറ്റിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം റസ്റ്റൊറന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഞായറാഴ്ച മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടിവരും. 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഈ നിയമം ബാധകമാവുക.

Read Also : കൊവിഡ് ചികിത്സ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം

വാക്‌സിന്‍ എടുക്കാത്തവര്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലും കൊറോണ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ അഹ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സൈന്യത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button