കൊല്ലം: കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുഞ്ഞു മരണപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ രേഷ്മ അറസ്റ്റിൽ ആയിരിക്കുകയാണ്. കൂടാതെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ രേഷ്മയുടെ രണ്ടു ബന്ധുക്കളായ യുവതികൾ ആത്മഹത്യ ചെയ്തിരുന്നു.
കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചത് കാമുകനൊപ്പം പോകാനായിരുന്നുവെന്നു രേഷ്മ മൊഴി നൽകിയിരുന്നു. എന്നാൽ അജ്ഞാത സുഹൃത്തിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ സംഭവത്തിൽ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തിയതായി സൂചന. ഭര്‍ത്താവ് വിദേശത്തേക്ക് മടങ്ങുമ്ബോള്‍ ഇയാളുടെ കൂടെ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ.
രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ രഞ്ജിത്തിനെയും ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആറുമണിക്കൂറോളം ചോദ്യംചെയ്തു.
Post Your Comments