കൊല്ലം: പിഞ്ചുകുഞ്ഞ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ ഇത്തിക്കരയാറ്റില്‍നിന്ന് കണ്ടെത്തി. കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് നോട്ടീസ് നല്‍കിയ ആര്യ, ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.
കഴിഞ്ഞദിവസം അറസ്റ്റിലായ മാതാവ് രേഷ്മ റിമാന്‍ഡിലാണ്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദര ഭാര്യയാണ് ആര്യ (25). വിഷ്ണുവിന്റെ സഹോദരിയാണ് ഗ്രീഷ്മ (21). വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ധീന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത്തിക്കര ഭാഗത്ത് വെച്ച് ഫോണ്‍ ഓഫായതായി കണ്ടെത്തി. നിരീക്ഷണ ക്യാമറകളില്‍നിന്ന് ഇവര്‍ ഇത്തിക്കരയെത്തിയതായും കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യുന്നതിന് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചക്ക് വീട്ടില്‍ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഇരുവരും വീടുവിട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേവനകോണം തച്ചകോട്ട് വീട്ടില്‍ രഞ്ജിത്താണ് ആര്യയുടെ ഭര്‍ത്താവ്. മേവനകോണം രേഷ്മ ഭവനില്‍ രജിതയുടെയും രാധാകൃഷ്ണന്‍ നായരുടെയും മകളാണ് ഗ്രീഷ്മ. ആര്യക്ക് ഒരു ആണ്‍കുഞ്ഞുണ്ട്.
Post Your Comments