മാഞ്ചസ്റ്റർ: ന്യൂസിലാൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ഇന്ത്യൻ പേസർ ഇഷാന്ത് ശർമയുടെ കൈവിരലുകളിൽ തുന്നിക്കെട്ട്. ഫൈനലിൽ ഫീൽഡിങ്ങിനിടെയാണ് ഇഷാന്തിന് പരിക്കേറ്റത്. രക്തം വാർന്നതിനെ തുടർന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു. തുടർന്ന് വലതുകൈയിലെ വിരലുകൾക്ക് സ്റ്റിച്ച് വേണ്ടി വന്നു.
താരത്തിന്റെ നടുവിരലിനും നാലാമത്തെ വിരലിലുമാണ് സ്റ്റിച്ചിടേണ്ടി വന്നത്. പരിക്ക് നിസാരമാണെന്നും 10 ദിവസത്തിന് ശേഷം സ്റ്റിച്ച് അഴിക്കാമെന്നും ഒരു മുതിർന്ന ബി.സി.സി.ഐ ഒഫീഷ്യൽ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ആറ് ആഴ്ചയോളം ബാക്കിയുള്ളതിനാൽ ഇഷാന്തിന്റെ പരിക്ക് മത്സരത്തിനെ ബാധിക്കില്ലെന്നും ഒഫീഷ്യൽ പറഞ്ഞു.
Read Also:- ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിക്കുന്നതല്ല അക്രമണോത്സുകത: പന്തിനെ വിമർശിച്ച് പത്താൻ
അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് നാല് മുതൽ എട്ട് വരെ ട്രെന്റ്ബ്രിഡ്ജിൽ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതൽ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്തംബർ രണ്ട് മുതൽ ആറ് വരെയാണ് നാലാം ടെസ്റ്റ്. കെന്നിങ്‌സ്റ്റൻ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓൾഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്തംബർ 10 മുതൽ 14 വരെയാണിത്.
Post Your Comments