ചെന്നൈ: പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടിയാതായി സർക്കാർ വ്യക്തമാക്കി. ജൂലൈ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്തെ 38 ജില്ലകളെ കോവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍ 11 ഹോട്ട്സ്പോട്ട് ജില്ലകളാണുള്ളത്. സജീവ കേസുകള്‍ കുറവുള്ള 23 ജില്ലകളെ ഉള്‍പ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ വിഭാഗം. കോവിഡ് സ്ഥിതി ഗണ്യമായി മെച്ചപ്പെട്ട നാല് ജില്ലകളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്.
ചെന്നൈ ഉൾപ്പെടെയുള്ള ഈ നാല് ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിലുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്ങല്‍പട്ട് എന്നീ ജില്ലകളില്‍ ഷോപ്പിംഗ് മാളുകള്‍, തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവയ്ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഈ നാലു ജില്ലകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Post Your Comments