Latest NewsNewsMenWomenLife StyleFood & CookeryHealth & Fitness

ഹൈപ്പോതൈറോയ്ഡിസം: ഡയറ്റില്‍ നിന്നും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷീണം, മുടികൊഴിച്ചിൽ, ഭാരം കൂടുക, എല്ലുകളുടെ ബലക്കുറവ്, കാലിന് നീരുകെട്ടുക തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകുന്നു

ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്‌ഡിസം. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും തകരാറുകൾ പരിഹരിക്കാനും മെറ്റബോളിസം കൃത്യമാക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷീണം, മുടികൊഴിച്ചിൽ, ഭാരം കൂടുക, എല്ലുകളുടെ ബലക്കുറവ്, കാലിന് നീരുകെട്ടുക തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഈ പ്രശ്നത്തിന്റെ ഇരകൾ.
എന്നാൽ, ഹൈപ്പോതൈറോയ്ഡിസം ഭക്ഷണത്തിലൂടെ ഒരുപരിധി വരെ നിയന്ത്രിക്കാം. ഇതിനായി ഡയറ്റില്‍ നിന്നും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

സോയാബീൻസ് ഡയറ്റില്‍ നിന്നും ഒഴിവാക്കാം. കാരണം സോയ പോലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന സ്ത്രീകളിലാണ് ഹൈപ്പോതൈറോയ്ഡിസം ഇന്ന് കൂടുതലും കണ്ട് വരുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Read Also :  തീർത്തും അനുചിതം: എംസി ജോസഫൈന്റെ പരാമർശത്തിൽ പ്രതികരണവുമായി ലതികാ സുഭാഷ്

അയഡിന്റെ കുറവുമൂലം ചിലപ്പോള്‍ തൈറോയിഡ് രോഗങ്ങള്‍ വരാം. അതിനാല്‍ പലരും അയഡിന്‍ ചേര്‍ന്ന ഉപ്പ് അധികമായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ അമിതമായ അയഡിന്റെ ഉപയോഗവും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം അയഡിന്റെ ഉപയോഗം ക്രമപ്പെടുത്തുക.

കാബേജ്, കോളിഫ്‌ളവര്‍ , ബ്രൊക്കോളി എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനത്തെ ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുകയാണ് നല്ലത്.

Read Also :   ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സി.പി.എം കാമ്പയിൻ : പിന്തുണയുമായി ടി.പി വധക്കേസ്​ പ്രതി

കോഫി കുടിക്കുന്ന ശീലവും ഉപേക്ഷിക്കുകയാണ് വേണ്ടത്. കഫൈന്‍ അധികമായാല്‍ അത് തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനത്തെ പല രീതിയില്‍ ബാധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button