സാൻ ഫ്രാൻസിസ്‌കോ: ലൈവ് ഓഡിയോ റൂമുകളും പോഡ്കാസ്റ്റുകളും ഉൾപ്പെടുത്തി ഫേസ്ബുക്ക് നവീകരിച്ചു. ക്ലബ് ഹൗസിന്റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകൾ ഇപ്പോൾ ഫേസ്ബുക്കിലും ലഭ്യമാണ്. ലൈവ് ഓഡിയോ റൂം ഫീച്ചർ മാർച്ച് ആരംഭത്തോടെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവ്യക്തമായ കാരണത്താൽ പദ്ധതി നീട്ടുകയായിരുന്നു.
പൊതു ഗ്രൂപ്പുകളിലേക്ക് ശ്രോതാക്കളെ ചേർക്കാനും അവർക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് മറ്റുള്ളവരെയും ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പിൽ 50 പേർക്കെ സംസാരിക്കാൻ കഴിയു. ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും ഫേസ്ബുക്കിന്റെ ഒഫീഷ്യൽ സൈറ്റിൽ പറയുന്നു.
Read Also:- ഐഫോൺ 13 മോഡലുകൾ സെപ്തംബർ 14ന് വിപണിയിലെത്തും
ഗ്രൂപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും ഗ്രൂപ്പ് അഡ്മിന്റെ കൈകളിലായിരിക്കും. പൊതു ഗ്രൂപ്പുകളിൽ അംഗങ്ങൾക്കും സന്ദർശകർക്കും ലൈവ് ഓഡിയോ റൂം കേൾക്കാൻ കഴിയും. എന്നാൽ സ്വകാര്യ ഗ്രൂപ്പുകളിൽ അംഗങ്ങൾക്ക് മാത്രമേ കേൾക്കാൻ കഴിയു എന്ന് ഫേസ്ബുക്ക് മേധാവി ഫീഡ്ജി സിമോ അറിയിച്ചു.
Post Your Comments