
കാർഡിഫ്: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ടി20 മത്സരം ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ഇതിനിടെ മഴയെത്തിയതോടെ ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 18 ഓവറിൽ 103 ആക്കി കുറച്ചു. 16.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.
പുറത്താവാതെ 29 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സാം ബില്ലിങ്സ് (24), ജേസൺ റോയ് (17), ജോണി ബെയർസ്റ്റോ (0), ഡേവിഡ് മലാൻ (4), ഓയിൻ മോർഗൻ (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. സാം കറൻ (16) ലിവിങ്സ്റ്റണിനൊപ്പം പുറത്താവാതെ നിന്നു. വാനിഡു ഹസരങ്ക ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also:- കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാൻ ചില പൊടികൈകൾ
നേരത്തെ 39 റൺസെടുത്ത കുശാൽ മെൻഡിസ് മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയിരുന്നത്. കുശാൽ പെരേര (21), ഇസുരു ഉഡാന (19) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ധനുഷ്ക ഗുണതിലക (3), ആവിഷ്ക ഫെർണാണ്ടോ (6), ദസുൻ ഷനക (8), ഹസരങ്ക (3) എന്നിവരാണ് പുറത്തായ ലങ്കൻ താരങ്ങൾ.
Post Your Comments