കേപ് ടൗൺ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. തെംബാ ബാവുമ ടീമിനെ നയിക്കും. ഐപിഎല്ലില്‍ കളിക്കുന്ന ക്വിന്‍റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍, ഡേവിഡ് മില്ലര്‍, ആന്‍റിച്ച് നോര്‍ക്യ, റാസി വാന്‍ഡര്‍ ഡസ്സന്‍, ട്രൈസ്റ്റന്‍ സ്റ്റബ്സ് എന്നിവരും ടീമിൽ ഇടംനേടി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ട്രൈസ്റ്റന്‍ സ്റ്റബ്സാണ് ടീമിലെ പുതുമുഖം. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാര്‍നല്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്. പരിക്കുമൂലം ഏറെ നാളായി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസര്‍ ആന്‍റിച്ച് നോര്‍ക്യയും റീസാ ഹെന്‍ഡ്രിക്സും ഹെന്‍റിച്ച് ക്ലാസനും ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തി.
ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടങ്ങുക. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗലൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഈ മാസം 22ന് പ്രഖ്യാപിക്കും.
Read Also:- ചെറുനാരങ്ങ ഉപയോഗിച്ച് എങ്ങനെ മുഖം സുന്ദരമാക്കാം?
ദക്ഷിണാഫ്രിക്കന്‍ ടി20 ടീം: തെംബാ ബാവുമ, ക്വിന്‍റണ്‍ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, മഹാരാജ്, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, നോർട്ട്ജെ, വെയ്ന്‍ പാര്‍നല്‍, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡസ്സെൻ, മാർക്കോ ജാൻസെൻ.
Post Your Comments