Latest NewsKeralaNews

സ്ത്രീധനപ്രശ്‌നങ്ങൾ: ഇന്ന് നോഡൽ ഓഫീസർക്ക് ലഭിച്ചത് 154 പരാതികൾ

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർ കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ ഇന്ന് മൊബൈൽ ഫോണിൽ വിളിച്ച് പരാതി നൽകിയത് 154 പേർ. ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ-മെയിൽ വഴി ഇന്ന് 128 പരാതികൾ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. ഇന്ന് വൈകിട്ട് എട്ടു മണിവരെയുള്ള കണക്കാണിത്.

Read Also: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവ്വീസ്: യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകി എമിറേറ്റ്‌സ് എയർലൈൻസ്

സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ 9497999955. ഗാർഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഫോൺ 9497996992.

Read Also: കരിഓയിലും മൂത്രവും കൊണ്ട് അഭിഷേകം: സ്ത്രീകളെ ശല്യം ചെയ്ത യുവാവിന് കടുത്ത ‘ശിക്ഷ’

shortlink

Related Articles

Post Your Comments

Related Articles


Back to top button