ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം. കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചെലവാകുന്ന തുകക്കാണ് ആദായ നികുതിയിളവ് പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് ഒരു തൊഴിലാളിക്ക് തൊഴിലുടമയോ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോ ചെയ്യുന്ന ചെലവുകളെയാണ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 2019-20 കാലത്തേക്ക് ഇത് ബാധകമാണ്.
ഇതിനും പുറമെ തൊഴിലുടമ നല്‍കുന്ന കൊവിഡ് കാല ധനസഹായവും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി മരിച്ചതിന്റെ ഭാഗമായി കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായത്തിനും ഇളവ് ബാധകമാണ്. 10 ലക്ഷം രൂപ വരെ നികുതി ചുമത്തുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments