ശ്രീനഗർ : ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ തംഗ്ധർ മേഖലയിൽ നിന്നും ഉച്ചയോടെയാണ് വൻ ആയുധ ശേഖരവും, ലഹരി വസ്തുക്കളും പിടികൂടിയത്. കുപ്വാര പോലീസും ബിഎസ്എഫ് 87 ബറ്റാലിയനും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയായിരുന്നു ആയുധങ്ങൾ കണ്ടെടുത്തത്.
എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ, ആറ് പാക്കറ്റ് ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് 30 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments