ശ്രീനഗർ : രാഷ്ട്രപതി ഭരണത്തില്‍ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പ്രധാന രാഷ്ട്രീയ കക്ഷികളുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം യോഗത്തിൽ പങ്കെടുത്തു.
ഈ യോഗത്തിൽ ഞങ്ങൾ 5 ആവശ്യങ്ങൾ ഉന്നയിച്ചുവെന്നു ഗുലാം നബി ആസാദ്. ജമ്മു കശ്മീരിന്റെ ൻ സംസ്ഥാനത്വം അനുവദിക്കുക, ജനാധിപത്യം പുനe സ്ഥാപിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മീരിലെ കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം, വാസയോഗ്യമായ നിയമങ്ങൾ കൊണ്ട് വരണം തുടങ്ങിയ അഞ്ചു ആവശ്യങ്ങൾ മോഡിയ്ക്ക് മുന്നിൽ വച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.
Post Your Comments