CricketLatest NewsIndiaNewsInternationalSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി

സതാംപ്ടണ്‍ : ഐസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്പര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ദൃശ്യമാകും 

“ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. ഒരു ടെസ്റ്റ് പരമ്പര ആയിരുന്നെങ്കിൽ മൂന്ന് മത്സരങ്ങൾ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം കാണാൻ കഴിഞ്ഞേനെ. ചിലപ്പോൾ ഒരു ടീം തിരികെ വരികയോ മറ്റ് ചിലപ്പോൾ ഒരു ടീം മറ്റേ ടീമിനെ തകർത്തെറിയുകയോ ചെയ്തേക്കാം. രണ്ട് ദിവസത്തെ മത്സരം കൊണ്ട് നിങ്ങളെ ഒരു മികച്ച ടെസ്റ്റ് ടീമല്ലെന്ന് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല.”- കൊഹ്‌ലി പറഞ്ഞു.

രണ്ടു ദിവസം പൂര്‍ണമായും മൂന്ന് ദിവസം ഭാഗികമായും മഴ തടസപ്പെടുത്തിയ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനൊടുവില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് കിവീസിന്റെ കിരീട ധാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button