മാവേലിക്കര: രാജിവെച്ച് പ്രതിഷേധിക്കാനൊരുങ്ങി ജില്ലാ ആശുപത്രിയിലെ ഡോക്ടർ. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടർ തന്‍റെ രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ മെയ് 14 നാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രൻ മർദ്ദിച്ചിരുന്നു. കോവിഡ് ബാധിത ആയിരുന്ന അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.
Read Also: സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു
തുടർന്ന് ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കൊവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments