NattuvarthaLatest NewsKeralaNewsCrime

‘ഹലോ, പാർട്ടി സ്ത്രീ കമ്മീഷൻ? ഒരു പരാതി പറയാനുണ്ട്, ആ… പറഞ്ഞു തൊലയ്ക്ക്’: എം സി ജോസഫൈനെ ട്രോളി ശ്രീജിത്ത് പണിക്കർ

ഭർത്താവിന്റെ പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് 'എന്നാൽ, പിന്നെ അനുഭവിച്ചോ' എന്ന് ജോസഫൈൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വീണ്ടും വിവാദത്തിൽ. ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ജോസഫൈൻ കയർത്തു സംസാരിച്ചതാണ് വീണ്ടും ചർച്ചയാകുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ ജോസഫൈനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഗാർഹിക പീഡനം നേരിടുന്നവർക്ക് തത്സമയം പരാതി നൽകാനായി വാർത്താചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്നും ആരോടും പരാതിപ്പെടാൻ പറ്റിയില്ലെന്നും പറഞ്ഞ യുവതിയോട് ‘എന്നാൽ, പിന്നെ അനുഭവിച്ചോ’ എന്ന് ജോസഫൈൻ പറഞ്ഞത്. ഇതിനെയാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ട്രോളിയത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹലോ, പാർട്ടി സ്ത്രീ കമ്മീഷൻ?
ആ… എന്തോ വേണം?
ഒരു പരാതി പറയാനുണ്ട്.
ആ… പറഞ്ഞു തൊലയ്ക്ക്.
ഞാൻ വിവാഹിതയാണ്.
അയിന്?
ഭർത്താവ് എന്നെ തല്ലും.
നിങ്ങള് പാർട്ടി പൊലീസിൽ പറഞ്ഞോ?
ഇല്ല. പേടിയാണ്.
ഒരു തരക്കേടുമില്ല. അനുഭവിച്ചോ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button