KeralaLatest NewsIndiaNews

ഐഷ സുൽത്താനയ്ക്ക് തിരിച്ചടി: സുപ്രധാന നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ, റിപ്പോർട്ട് സമർപ്പിച്ചു

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ. ഐഷ ക്വറന്റീൻ ഷട്ടങ്ങൾ ലംഘിച്ചുവെന്നും കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

Also Read:പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ : നാളെ ഒപി ബഹിഷ്‌ക്കരിക്കാൻ തീരുമാനം

ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് കളക്ടര്‍ അസ്‌കർ അലി താക്കീത് ചെയ്തിരുന്നു. ഐഷ സുല്‍ത്താന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ എത്താനുള്ള അനുമതി മാത്രമാണ് ഐഷയ്ക്ക് നല്‍കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു താക്കീത്. ദ്വീപിലെത്തിയ ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതുകൂടാതെ കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഇത് വ്യക്തമായതോടെയാണ് കളക്ടർ മുന്നറിയിപ്പ് നൽകിയത്. എന്നാൽ, കളക്ടറുടെ മുന്നറിയിപ്പും ഐഷ അവഗണിച്ചതോടെയാണ് ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, രാജ്യദ്രോഹക്കേസിൽ ഐഷയെ കവരത്തി പോലീസ് രണ്ട് ദിവസം ചോദ്യം ചെയ്തു. ഒൻപത് മണിക്കൂറോളമാണ് ഐഷയെ കവരത്തി പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല, വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ദ്വീപില്‍ തുടരണമോയെന്ന് വ്യാഴാഴ്ച പറയാമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button