കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം കൈകോർത്ത് കുഞ്ചാക്കോ ബോബനും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന് നാളുകളായി മുടങ്ങാതെ സഹായമെത്തിക്കുന്നയാളാണ് ചാക്കോച്ചന്‍. തന്റെ ഫേസ്ബുക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ ഈ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കശുവണ്ടിത്തോട്ടങ്ങളിൽ തെളിക്കുന്ന മാരകമായ കീടനാശിനിയാണ് എൻഡോസൾഫാൻ. തളിക്കുന്നതൊക്കെയും വിഷമായിരുന്നുവെന്ന് മനസ്സിലാക്കാൻ കാസർക്കോഡിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള മനുഷ്യർക്ക് അന്ന് അറിയില്ലായിരുന്നു. പിന്നീട് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും വൈകല്യങ്ങളോട് മല്ലടിച്ചു തുടങ്ങിയപ്പോഴാണ് എൻഡോസൾഫാൻ എന്ന വിഷത്തേക്കുറിച്ച് അവരറിയുന്നത്. മലയാളിയുടെ ഹൃദയത്തിലേക്ക് വേദനകളെ ചേർത്തു വച്ച ഒരുപാട് ചിത്രങ്ങളിലൂടെയാണ് എൻഡോസൾഫാന്റെ ദുരിതം ലോകശ്രദ്ധയിലേക്കെത്തുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ 20ല്‍ പരം ഗ്രാമ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വിതച്ച വിപത്തിന്റെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങള്‍ ഇന്നുമുണ്ട്. പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ പോലും ജീവിതമെന്ന സ്വപ്നം നരകതുല്യമായി ജീവിക്കുന്ന കാഴ്ച വാര്‍ത്തകളിലൂടെ എങ്ങും എത്തിക്കഴിഞ്ഞു. 12,000 ഏക്കറില്‍ പരന്നു കിടക്കുന്ന കശുവണ്ടിത്തോട്ടങ്ങളില്‍ തളിച്ച വിനാശകാരിയായ കീടനാശിനി ആ നാട്ടിലെ ജനത്തിന്റെ ജീവിതങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുകയായിരുന്നു.
കുഞ്ചാക്കോ ബോബന്‍ വേഷമിട്ട, ഡോ: ബിജു സംവിധാനം ചെയ്ത, ‘വലിയചിറകുള്ള പക്ഷികള്‍’ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതം വരച്ചുകാട്ടിയ സിനിമയാണ്. ഈ സിനിമയുടെ ഭാഗമായപ്പോഴാണ് ശീലാവതി എന്ന യുവതിയെയും വര്‍ഷങ്ങളായി ആ മകളെ പരിപാലിച്ചു പോരുന്ന അമ്മ ദേവകിയേയും അദ്ദേഹം പരിചയപ്പെട്ടത്. കാഠിന്യമേറിയ ജനിതകവൈകല്യത്തോടെയായിരുന്നു ശീലാവതിയുടെ ജനനം. ശേഷം ആ അമ്മയ്ക്ക് ഒരു സഹായമെന്നോണം എല്ലാ മാസവും ഒരു തുക പെന്‍ഷന്‍ ആയി നല്‍കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. എൻഡോസൾഫാൻ ബാധിതരുടെ ദുരിതങ്ങൾ അവസാനിക്കുന്നേയില്ല. അവശ്യമായ ചികിത്സയോ സഹായമോ ഇപ്പോഴും അവർക്ക് അന്യമായിത്തന്നെ തുടരുകയാണ്.
Post Your Comments