ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്: ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു

പാരിസ്: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതിനായുള്ള നീക്കങ്ങൾ ഫ്രാൻസ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ആരാധനാലയങ്ങളെയും മത സംഘടനകളെയും നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ബിൽ ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചു. കോടതികളുടെ അനുവാദമില്ലാതെ ആരാധനാലയങ്ങൾ അടച്ച് പൂട്ടുന്നതിനും മതസംഘടനകളെ പിരിച്ച് വിടുന്നതിനും സർക്കാരിന് അധികാരം നൽകുന്ന ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read Also: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമം: സിപിഎം പ്രവര്‍ത്തകനും സൈബര്‍ പോരാളിയുമായ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ റെയ്ഡ്

പല നിർണായക കാര്യങ്ങളും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മതസംഘടനകളോ പ്രവർത്തകരോ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്താൽ ആ സംഘടനയെ നിരോധിക്കണമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മത സംഘടനകളുടെ പ്രവർത്തനം തുടരാനായി ഓരോ അഞ്ച് വർഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകൾ സംബന്ധിച്ച കണക്ക് എല്ലാ വർഷവും സർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു. അടുത്ത ആഴ്ച്ച ബില്ല് ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. പള്ളികളും സിനഗോഗുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങൾക്കും നിയമം ബാധകമാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

Read Also: ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും , സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം

Share
Leave a Comment