Latest NewsKeralaNewsCrime

മത്സ്യ തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഏറ്റുമാനൂർ; മീൻ എടുക്കാൻ മത്സ്യമാർക്കറ്റിൽ എത്തിയ വ്യാപാരിയെ മുൻ ജീവനക്കാരൻ വെട്ടി പരിക്കേൽപ്പിച്ചു. വള്ളിക്കാട് മങ്ങാട്ടുത്തുണ്ടത്തിൽ ഷിജി സ്റ്റീഫനാണു (45) വെട്ടേറ്റത്. സംഭവത്തിൽ പുന്നത്തുറ കല്ലുകീറുംതടത്തിൽ വിഷ്ണുവിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഷിജിയെ മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് വിഷ്ണു വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഷിജിയുടെ ഇരു കൈക്കുമാണ് വെട്ടേറ്റത്.

ഷിജിയെ മാർ‍ക്കറ്റിലെ മറ്റ് ജീവനക്കാർ ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസിനെ കണ്ട് വിഷ്ണു ഓടി രക്ഷപ്പെട്ടു. പിന്നീട് മാർക്കറ്റിന്റെ സമീപത്തു നിന്ന് വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഷിജിയും മറ്റൊരു സുഹൃത്തും ചേർന്ന് മീൻ മാർക്കറ്റിൽ മൂന്ന് വർഷങ്ങൾക്കു മുൻപ് പങ്കു കച്ചവടം നടത്തിയിരുന്നു.

ഈ കടയിലെ തൊഴിലാളിയായിരുന്നു വിഷ്ണു. പിന്നീട് ഇരുവരും പങ്ക് കച്ചവടത്തിൽ നിന്നു പിരിഞ്ഞു. ഷിജി പേരൂർക്കവല – പേരൂർ റോഡിൽ സ്വകാര്യ പച്ചക്കറി മാർക്കറ്റിനു സമീപം സ്വന്തം നിലയിൽ മത്സ്യക്കച്ചവടം നടത്തുകയാണ്. ഷിജിയുടെ വ്യാപാര അഭിവൃദ്ധിയിൽ ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button