തിരുവനന്തപുരം: സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സ്ത്രീപീഡനത്തില്‍ സഹായം തേടാം എന്ന ടെലിഫോണ്‍ പ്രോഗ്രാമില്‍ പരാതിക്കാരിയോട് വളരെ മോശമായിട്ട് പെരുമാറിയ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധം അലയടിക്കുന്നു. പരിപാടിയുടെ പേരുപോലെ തന്നെ എന്തിന് സഹിക്കണമെന്ന് തന്നെയാണ് ചോദിക്കാനുള്ളതെന്നായിരുന്നു എഴുത്തുകാരിയും അധ്യാപികയുമായി ദീപ നിശാന്തിന്റെ പ്രതികരണം. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ പെണ്‍കുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാര്‍ഷ്ട്യത്തില്‍ മറുപടി പറയുന്ന കമ്മീഷന്‍ ചെയര്‍പേഴ്‌സണെ എന്തിന് കേരളത്തിലെ സ്ത്രീകള്‍ സഹിക്കണമെന്ന് ദീപ നിശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
Read Also : ജോസഫൈന്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ
സിപിഎം നേതാവിനെതിരായ പീഡനാരോപണത്തില്‍ പാര്‍ട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കല്‍ പറഞ്ഞ നേതാവാണ് ജോസഫൈന്‍ എന്ന് വടകര എംഎല്‍എ കെ.കെ രമ ആരോപിച്ചു. ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിച്ചതെന്ന് അവര്‍ ആരോപിച്ചു.
Post Your Comments