KeralaLatest NewsNews

ജോസഫൈന്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ

വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി പണം എണ്ണി വാങ്ങാന്‍ മാത്രമുള്ളതോ?

തിരുവനന്തപുരം: ഗാര്‍ഹിക-ശാരീരിക പീഡനത്തിനിരയാകുന്ന വനിതകള്‍ക്ക് തുണയാകേണ്ട, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട വനിത അധ്യക്ഷന്റെത് മോശമായ പെരുമാറ്റം. എം.സി ജോസഫൈന് പണം എണ്ണി വാങ്ങാന്‍ മാത്രമുള്ള സ്ഥാനമാണ് വനിത കമ്മീഷന്‍ അധ്യക്ഷ പദവിയെന്നാണ് അവര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉയരുന്നത്.

Read Also : പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ്​ എം.സി ജോസഫൈന്‍ സ്ഥാനമൊഴിയണം : ആഷിക്​ അബു

അതേസമയം, തുടര്‍ച്ചയായി വിവാദങ്ങളില്‍ പെട്ട കേരളാ വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം.സി ജോസഫൈന്‍ ഓണററിയം ഉള്‍പ്പടെ സ്വീകരിച്ചത് അരക്കോടിയിലേറെ രൂപയെന്ന് വിവരാവകാശ കണക്കുകള്‍. യാത്രപ്പടിയായി മാത്രം ജോസഫൈന്‍ കൈപ്പറ്റിയത് പതിമൂന്നര ലക്ഷം രൂപയെന്നും വിവരാവകാശ കണക്കുകള്‍ പറയുന്നു. ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റത് മുതല്‍ 2021 ഫെബ്രുവരി എട്ട് വരെയുള്ള കണക്കുകളാണിത്. 5,346,279 രൂപയാണ് ഇവര്‍ ഇക്കാലയളവില്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത്.

അഞ്ചിനത്തിലായാണ് എം.സി ജോസഫൈന്‍ പണം സ്വീകരിച്ചിരിക്കുന്നത്. ഓണറേറിയമായി 34,40,000 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. യാത്ര ചെലവിനത്തില്‍ ഒപ്പിട്ട് വാങ്ങിയത് 13,54,577 രൂപയും ടെലഫോണ്‍ ചാര്‍ജായി 68,179 രൂപയും എക്‌സ്പര്‍ട്ട് ഫീ ഇനത്തില്‍ 2,19,000 രൂപയും മെഡിക്കല്‍ റീം ഇംപേഴ്‌സ്‌മെന്റായി 2,64,523 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. അഡ്വ.സി.ആര്‍ പ്രാണകുമാര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ മാര്‍ച്ച് നാലിനാണ് മറുപടി നല്‍കിയിരിക്കുന്നത്.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് പരാതി പറയാനായി മനോരമ ചാനല്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ വിളിച്ച യുവതിയോട് ‘എന്നാല്‍ അനുഭവിച്ചോ’ എന്ന് പറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button