Latest NewsNewsIndia

വിവാഹശേഷം ഭർത്താവിനെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് പരസ്യമായി തല്ലിയ വധു സ്വന്തം വീട്ടിലേക്ക് മടങ്ങി

ലക്‌നൗ: സഹിച്ചും ക്ഷമിച്ചും കഴിഞ്ഞ് അവസാനം മരണത്തെ വരിച്ച വിസ്മയയുടെ വാര്‍ത്തയ്ക്ക് പിന്നാലെ വിവാഹദിവസം വരനെ തല്ലിയ വധുവിനെ കുറിച്ച് വാര്‍ത്ത. ഉത്തര്‍പ്രദേശിലാണ് സംഭവം.  വിവാഹശേഷം ഭർത്താവിനെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് പരസ്യമായി തല്ലിയശേഷം വധു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശിലെ ജാവുന്‍പൂര്‍ ജില്ലയിലെ ഖുത്തഹാന്‍ ബ്ലോക്കിലെ ലവായെന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

Read Also : സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയത്: ജോസഫൈനെ പുറത്താക്കണമെന്ന് കെ.സുധാകരന്‍

വിവാഹത്തിനുശേഷം വധുവിനോടൊപ്പം വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വധുവിനെയും വരനെയും ആഘോഷത്തോടെ സ്വീകരിക്കുന്നത് വിവാഹച്ചടങ്ങിലെ പ്രധാന ഇനമാണ്. ഇതില്‍ പങ്കെടുക്കാനായി വരന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ നിരവധിപേര്‍ എത്തിയിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയ ഉടനായിരുന്നു തല്ല്. അപ്രതീക്ഷിതമായി കിട്ടിയ കരണത്തടിയില്‍ വരന്‍ പകച്ചുപോയി. ബന്ധുക്കളും തരിച്ചുനിന്നു. ഈ സമയം ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ വിവാഹവേഷം മാറിയ യുവതി സാധാരണ വസ്ത്രം ധരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇരുവീട്ടുകാരും പൊലീസിന്റെ സഹായവും തേടി. അതുകൊണ്ടും കാര്യമുണ്ടായില്ല. വധുവിനെ പ്രകോപിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല. വരന്റെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പെണ്‍കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button