കോഴിക്കോട് : രാമനാട്ടുകര സംഭവത്തിൽ അർജുൻ ആയങ്കിയുടെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ചാലാട് സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിലാണ് അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ബന്ധങ്ങളെ കുറിച്ചുള്ള ഓഡിയോ റിപ്പോർട്ട് കഴിഞ്ഞ വര്ഷം പുറത്തു വിട്ടിരിക്കുന്നത്. 2020 നവംബറിൽ ആണ് ഈ ശബ്ദരേഖ സഖാക്കളുടെ പേജിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ഈ പഴയ പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. അതേസമയം സ്വര്‍ണം തട്ടാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള സംഘം എത്തിയ രണ്ടാമത്തെ കാര്‍ കണ്ടെത്തി.
KL 52N 4045 എന്ന ബെലേനോ കാറാണ് കണ്ടെത്തിയത്. ഈ കാറില്‍ സ്വര്‍ണക്കടത്ത് – ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടെന്നായിരുന്നു പോലീസ് നിഗമനം. പട്ടാമ്പി വല്ലപ്പുഴയ്ക്ക് സമീപമുള്ള പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട രീതിയിലായിരുന്നു കാര്‍. കാറില്‍ നിന്നും ഒരു മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊണ്ടോട്ടി പോലീസ് എത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തു. ചെര്‍പ്പുളശ്ശേരി സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍.
അതേസമയം കൊടുവള്ളി സംഘത്തിന്റെ കയ്യില്‍ സ്വര്‍ണമുണ്ടെന്ന തെറ്റിദ്ധാരണയില്‍ ചേസ് ചെയ്യുന്നതിനിടെയാണ് ഒരു സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇടനിലക്കാരനെന്ന് സംശയിക്കുന്ന അര്‍ജ്ജുന്‍ കോഴിക്കോട്ടെത്തി എന്ന വിവരവും പോലീസിന് ലഭിച്ചു. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അര്‍ജ്ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാമനാട്ടുകര അപകടത്തിനു പിന്നാലെ അര്‍ജ്ജുന്‍ ഒളിവില്‍ പോയതായും വിവരം പോലീസിന് ലഭിച്ചു. ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയടക്കമുള്ളവരുമായി അര്‍ജുന് അടുത്ത ബന്ധമാണുള്ളത്.
അര്‍ജ്ജുന്‍ ഉള്‍പ്പെടുന്ന സംഘത്തിന് കേരളത്തിലങ്ങോളമിങ്ങോളം വലിയ ബന്ധങ്ങളാണുള്ളത്. അര്‍ജ്ജുന്റെ ഫേസ്ബുക്ക് അക്കൗണ്ട് രാവിലെ വരെ സജീവമായിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അര്‍ജ്ജുന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. അതിനിടെ രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് സ്വര്‍ണക്കവര്‍ച്ചാ സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്നയുടന്‍ തന്നെയെന്ന് പോലീസ് കണ്ടെത്തി. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം.
ചാലാട് സഖാക്കളുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
‘ സ്വർണകടത്തുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയുടെ വോയിസ് ക്ലിപ്പ് ഇവിടെ സമർപ്പിക്കുന്നു.ഒരു പാവപെട്ട പയ്യനെകൊണ്ട് ഗൾഫിൽ നിന്നും സ്വർണം വരുത്തി അവനെയും ഊമ്പിച്ചു സ്വർണം തട്ടിയെടുത്തു കാറും എടുത്തു വിലസി നടക്കുന്ന നിയുക്ത ഫെയ്സ്ബുക് സഖാവ് ‘അർജുൻ ആയങ്കി’ സ്വർണ ഇടപാടുമായി നടത്തിയ ചില വോയ്‌സ് ഇവിടെ പോസ്റ്റ് ചെയുന്നു വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ വരുന്നതായിരിക്കും അഴിക്കോട് നിവാസികളോടും സോഷ്യൽ മീഡിയയിൽ ഉള്ള പാർട്ടിക്കാരോടുമായി ഒന്നേ പറയാനുള്ളു ഇമ്മാതി ഉടായിപ്പ് സാധനങ്ങളെ പെറിയാൽ പെറിയാവൻ നാറും.
പാർട്ടി മെമ്പറോ അനുഭാവി ഗ്രുപ്പിലോ ഇല്ലാത്തവനാണ് ഇവൻ പാർട്ടിയുടെ ലേബലിൽ ഇമ്മാതി തോന്നിവാസം കാണിക്കുന്നവനെ കണ്ണൂരുള്ള സഖാക്കൾ കരുതിയിരിക്കുക ഇനി നിന്നവനും തിന്നവനും കയ്യിട്ട് വാരിയാവനും ബാംഗ്ളൂരിന്ന് നിയന്ദ്രിച്ചവനും എല്ലാവരും റെഡിയായിരുന്നോ കള്ളക്കടത്തും കഞ്ചാവ് വില്പനയും ഉണ്ടി പണം അപഹരിക്കലും എല്ലാം ഒരു ജോലിയായി കൊണ്ട് നടന്ന നിങ്ങൾക് പൂട്ട് വീഴുന്ന സമയം വിദൂരമല്ല വരും ദിവസങ്ങളിൽ ബാക്കി ___________
ലാൽസലാം സഖാക്കളെ
Post Your Comments