KeralaLatest NewsNewsCrime

യുവാക്കളെ വെട്ടിയ സംഭവം: പ്രതികൾ പിടിയിൽ

അ​രൂ​ർ: ര​ണ്ട്​ യു​വാ​ക്ക​ളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ൽ ആ​റു​പേ​ർ അറസ്റ്റിൽ. അ​രൂ​ർ കോ​ക്കാ​ട്ട് വീ​ട്ടി​ൽ ജി​ഷ്ണു (25), മ​ട്ടാ​ഞ്ചേ​രി അ​മ്പ​ല​ത്ത് വീ​ട്ടി​ൽ അ​ഫ്സ​ൽ(26), അ​രൂ​ർ റോ​ണി നി​വാ​സി​ൽ ലി​ജി​ൻ (24), എ​ഴു​പു​ന്ന കൂ​ട്ടു​ങ്ക​ൽ​വീ​ട്ടി​ൽ ജി​ബി​ൻ (24), എ​ഴു​പു​ന്ന ക​മ്പോ​ള​ത്ത് വീ​ട്ടി​ൽ ജ​യ്സ​ൺ (24), എ​ഴു​പു​ന്ന മാ​ട​മ്പി​ത്ത​റ കൊ​ര​മ്പാ​ത്ത് കോ​ള​നി​യി​ൽ വി​ഷ്ണു (25) എ​ന്നി​വ​രെ​യാ​ണ്​ അ​രൂ​ർ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

19ന് ​രാ​ത്രി​യി​ലാ​ണ്​ ഞെട്ടിക്കുന്ന സം​ഭ​വം ഉണ്ടായത്. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ൽ, പ്ര​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ്​ ഇ​വ​ർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആ​ദി​ലി​നെ വീ​ട്ടി​നു​ള്ളി​ൽ ​നി​ന്നു വ​ലി​ച്ചു പു​റ​ത്തി​റ​ക്കി​യാ​ണ്​ വെ​ട്ടി​യ​ത്. ഇ​രു​വ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് കഴിയുന്നത്. വെ​ട്ടേ​റ്റ​വ​രും വെ​ട്ടി​യ​വ​രും ക​ഞ്ചാ​വ് വില്പന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ഇ​രു​മ്പു ദ​ണ്ഡ്, വ​ടി​വാ​ൾ, മ​ഴു, സ്പ്രി​ങ് ക​ത്തി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​റു പേ​ർ​ക്കും എ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ്​​ പോലീസ് കേസെടുത്തത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button