കൊല്ലം: ജനുവരിൽ കിരൺ കുമാർ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. വിസ്മയയെയും സഹോദരനെയും മര്‍ദിച്ച കിരണിനെ സി.ഐ ശകാരിച്ചിരുന്നു. കൂടാതെ, ഇതി അതിക്രമങ്ങള്‍ കാണിക്കില്ലെന്ന് കിരണിനെ കൊണ്ട് എഴുതിവെപ്പിച്ചിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തുന്നു.
ജനുവരി രണ്ടാം തീയതിയാണ് കിരണ്‍ മദ്യപിച്ചെത്തി വിസ്മയയെ മർദ്ദിച്ചത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച സഹോദരന് വിജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൈ തിരിച്ച് തോളെല്ല് ഒടിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും കിരണിനു വേണ്ടി സംസാരിച്ച് കേസ് ഒതുക്കിത്തീർക്കുകയായിരുന്നു.
Also Read:ചൈനീസ് വാക്സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നെന്ന് റിപ്പോർട്ട്
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീര്‍പ്പിലാക്കിയതെന്നും ത്രിവിക്രമന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയയുടെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. സര്‍ക്കാറില്‍ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍തൃവീട്ടില്‍ വിസ്മയ വി. നായരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് എസ്. കിരണ്‍ കുമാര്‍ റിമാന്‍ഡിലാണ്. ഗാര്‍ഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.
Post Your Comments