NattuvarthaLatest NewsKeralaNews

‘താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നു, തെളിവ് നശിപ്പിക്കാൻ വേണ്ടി മൊബൈൽ നശിപ്പിച്ചു’

വിസ്മയ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്

കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട വിസ്മയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവർത്തിച്ച് സഹോദരനും പിതാവും. വിസ്മയ വീട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് വിസ്മയ പറഞ്ഞതായും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അതേസമയം, വിസ്മയ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. എന്നാൽ വിസ്മയയുടെ ബന്ധുക്കൾ ഇക്കാര്യം അംഗീകരിക്കുന്നില്ല. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യ ചെയ്തെന്നു പറഞ്ഞാൽ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമൻ നായർ വ്യക്തമാക്കി. വിസ്മയയുടെ മൊബൈൽ ഫോൺ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button