KeralaLatest NewsNews

ഡിജിറ്റൽ മെറ്റീരിയൽസ് തെളിവല്ല: വിധിയിൽ നിരാശയെന്ന് കിരൺകുമാറിന്റെ അഭിഭാഷകൻ

വിധി വരുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നുവെന്നും കിരൺകുമാറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

കൊല്ലം: വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയ്ക്ക് പിന്നാലെ, കിരൺ കുമാറിന്റെ അഭിഭാഷകൻ. വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള പറഞ്ഞു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ടെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ക്വാഡ് നേതൃതലയോഗത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക് പുറപ്പെട്ടു

വിധി വരുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നുവെന്നും കിരൺകുമാറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, എവിഡൻസ് ആക്റ്റ് അനുസരിച്ച് ഡിജിറ്റൽ മെറ്റീരിയൽസ് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രൻ പിള്ള രം​ഗത്തെത്തിയിരുന്നു. അത് തെളിവാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നും നടപടിക്രമങ്ങൾ പാലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

അതേസമയം, കിരണ്‍കുമാറിനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ട നടപടി ശരിയെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, (സെക്ഷൻ 304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (സെക്ഷൻ 306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ നാളെ വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button