മ്യൂണിക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ലോക ജേതാക്കളായ ഫ്രാൻസും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. ഗ്രൂപ്പ് എഫിലെ നിർണ്ണായകമായ പോരാട്ടത്തിൽ ഇരുടീമുകൾക്കും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ യൂറോ കപ്പിന്റെ അവർത്തനമായ ഈ മത്സരത്തിൽ വലിയ സ്കോറിലുള്ള പരാജയം പോർച്ചുഗലിന് ഒഴിവാക്കാനായാൽ പ്രീക്വാർട്ടറിൽ കടക്കാം.
അതേസമയം, ഗ്രൂപ്പിൽ നിലവിൽ 4 പോയിന്റുമായി ഒന്നാമതുള്ള ഫ്രാൻസിന് മത്സരത്തിൽ എന്ത് സംവിച്ചാലും അടുത്ത റൗണ്ട് ഉറപ്പിക്കാം. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോട് വലിയ തോൽവി വഴങ്ങിയ പോർചുഗലിനും ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഫ്രാൻസിനും ഇത് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണ്.
Read Also:- യൂറോ കപ്പിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ
ഗ്രൂപ്പിൽ മൂന്ന് പോയിന്റുകളുമായി മൂന്നാമതുള്ള പോർച്ചുഗല്ലിന് ഫ്രാൻസിനെതിരായ മത്സരത്തിൽ ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ പ്രവേശിക്കാം. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയെ നേരിടുന്ന ജർമ്മനിക്കും സമാനമാണ് കാര്യങ്ങൾ. ജയത്തോടെ പ്രീക്വാർട്ടറിൽ കടക്കാനാകും ജർമ്മനിയുടെ ലക്ഷ്യം. രണ്ടു മത്സരങ്ങളും രാത്രി 12.30നാണ് ആരംഭിക്കുക.
Post Your Comments