Latest NewsNewsFootballSports

യൂറോ കപ്പിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ

വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്. സ്കോട്ട്ലൻഡിനെതിരെയാ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച ഇംഗ്ലീഷ് ടീമും റഹീം സ്റ്റെർലിങ്ങും ഇന്ന് മികച്ച പ്രകടനം നടത്തി വിമർശനങ്ങൾക്ക് മറുപടി നൽകി. മത്സരത്തിന്റെ ആദ്യ പകുതിയിൽ റഹീം സ്റ്റെർലിങ് (12) നേടിയ ഏക ഗോളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ട് താരം സാക്കയുടെ മികച്ച മുന്നേറ്റത്തിൽ പന്ത് ജാക്ക് ഗ്രീലിഷിന് പാസ് നൽകി. ഗ്രീലിഷ് സ്റ്റെർലിങ്ങിനായി അവസരം തുറന്നു കൊടുത്തു. മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച സ്റ്റെർലിങ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ ഗോൾ നേടിയ ശേഷം ഇംഗ്ലണ്ട് പതിവ് ശൈലിയിലേക്ക് നീങ്ങി. പന്ത് അധിക സമയം കൈവശം വെച്ചുവെങ്കിലും നിരവധി അവസരങ്ങൾ മുതലെടുക്കാൻ ഇംഗ്ലണ്ടിനായില്ല.

Read Also:- പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍!

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രൊയേഷ്യ സ്കോട്ട്ലൻഡിനെ തകർത്തത്. ജയത്തോടെ മൂന്ന് കളികളിൽ നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ പ്രീക്വാർട്ടറിൽ കടന്നു. നിക്കോള വ്ളാസിക്ക്(17), ലുക്കാ മോഡ്രിച്ച്(62), ഇവാൻ പെരിസിക്ക്(77) എന്നിവരാണ് ക്രൊയേഷ്യക്കായി ഗോൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button