കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണവും സ്ത്രീധനവും മര്‍ദ്ദനവുമെല്ലാം വലിയ വാര്‍ത്തയാകുകയും ചര്‍ച്ചയാകുകയും ചെയ്തു. ഈ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ വിവാഹ മോചനങ്ങളെക്കുറിച്ചും, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിനെക്കുറിച്ചുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍.
Read Also : കാമുകിയുടെ വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു
ഈ ചിത്രത്തിന് മുന്‍പും ഹിന്ദു സ്ത്രീകള്‍ വിവാഹ മോചനം ചെയ്തിട്ടില്ലേയെന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. ഒരു ശതമാനം ഹിന്ദുക്കള്‍ പോലും മനുസ്മൃതി എന്ന പുസ്തകം കണ്ടിട്ടു കൂടി ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
‘രണ്ടു ദിവസമായി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ സിനിമയും ‘മനുസ്മൃതി’യുമായി ചേര്‍ത്തുള്ള ചില കസര്‍ത്തുകള്‍ ശ്രദ്ധിക്കുന്നു. കേട്ടാല്‍ തോന്നും ആ സിനിമയ്ക്കു മുന്‍പ് ഹിന്ദു സ്ത്രീകള്‍ വിവാഹമോചനം ചെയ്തിട്ടില്ലെന്ന്. എല്ലാ ഹിന്ദു കുടുംബങ്ങളിലും മനുസ്മൃതിയുടെ വെച്ചാരാധന ഉണ്ടെന്ന്. ഒരു ശതമാനം ഹിന്ദുക്കള്‍ പോലും ആ പുസ്തകം കണ്ടിട്ടു കൂടി ഉണ്ടാവില്ല. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വയംവരം നിലനിന്നതിനെ പുരോഗമനമായി ഇക്കൂട്ടര്‍ അംഗീകരിച്ചിട്ടില്ല. സ്ത്രീയ്ക്ക് യാതൊരു അധികാരവുമില്ലാത്ത, തികച്ചും ഏകപക്ഷീയ പുരുഷമേധാവിത്വ രീതിയായ മുത്തലാക്ക് നിരോധിച്ചതിനെ എതിര്‍ക്കുകയും ചെയ്യും ‘.
‘ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ക്കു പകരം ഭര്ത്താക്കന്മാരുടെ ചിത്രം അടിച്ചുവരുന്നത് ഇക്കൂട്ടര്‍ കണ്ടിട്ടേയില്ല. വല്ലാത്തജാതി പുരോഗമനമാണ്’ .
‘ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിവാഹമോചനം ഒരു മാര്‍ഗമാണെന്ന് കാണിച്ചതിനൊന്നുമല്ല ആ സിനിമ വിമര്‍ശിക്കപ്പെട്ടത്. അനാവശ്യമായി ഹിന്ദു ആചാരങ്ങളെ കഥയിലേക്ക് വലിച്ചിട്ടതിനാണ്. ഗാര്‍ഹിക പീഡനത്തോട് പ്രതിഷേധിക്കേണ്ടത്, അതുമായി യാതൊരു ബന്ധവുമില്ലാത്ത സ്വാമിമാര്‍ക്ക്, അടുക്കളയിലെ അഴുക്കുവെള്ളം ചായയാക്കി കൊടുത്തു കൊണ്ടല്ല എന്ന ബോധം മനുഷ്യര്‍ക്ക് ഉള്ളതുകൊണ്ടാണ്’ .
”ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന വരി മാത്രമേ ഇക്കൂട്ടരുടെ കണ്ണില്‍ പിടിക്കൂ. കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സ്ത്രീയെ സംരക്ഷിക്കാന്‍ വേണമെന്ന് പറഞ്ഞതൊന്നും ഇവര്‍ക്ക് കാണാന്‍ കഴിയില്ല. എന്നിട്ട് ഇപ്പോള്‍ കരയുകയും ചെയ്യും – ‘അയ്യോ, ആ കുട്ടിയെ രക്ഷിക്കാന്‍ അച്ഛന് ഇല്ലായിരുന്നോ’, ‘അയ്യോ, ഈ കുട്ടിയെ സംരക്ഷിക്കേണ്ടവന്‍ ആയിരുന്നില്ലേ അതിന്റെ ഭര്‍ത്താവ്’ എന്നൊക്കെ’.
‘എല്ലാ ഹിന്ദു വീടുകളിലും സ്ത്രീകളെ ‘ചിട്ടപ്പെടുത്തുന്നത്’ മനുസ്മൃതിയിലെ ഒരു വരിയിലൂടെയാണെന്ന രീതിയിലാണ് രോദനം. അപ്പോള്‍ നിമിഷയോ ചേട്ടന്മാരേ? ഹിന്ദു ആയിരുന്നില്ലേ? മനുസ്മൃതി വെച്ചായിരുന്നില്ലേ ട്രെയ്നിങ്? തീവ്രവാദ സംഘത്തില്‍ എത്താന്‍ ‘ന സ്ത്രീ സ്വാതന്ത്യമര്‍ഹതി’ ഒരു തടസ്സമായില്ലേ? അതോ വേറെ പുസ്തകവും വേറെ വരിയും ആയിരുന്നോ? ഒരു സില്മ ചെയ്യുമോ സംവിധായകന് സേര്‍? ചായക്കു പകരം അഴുക്കുവെള്ളം കൊടുക്കുന്ന സീന്‍ ഒക്കെ ഒഴിവാക്കിക്കോളൂ.
വിസ്മയയുടെ മരണവുമായി ബന്ധപ്പെടുത്തി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയും വിവാഹ മോചനവും എല്ലാം സമൂഹ മാദ്ധ്യമങ്ങളില്‍ അരങ്ങ് തകര്‍ക്കുകയാണ്. വാസ്തവത്തില്‍ ആ സിനിമയുടെ ഇതിവൃത്തം സ്ത്രീധന പീഡനമല്ല, അനാവശ്യമായി ഹിന്ദു ആചാരങ്ങളെ അതിലവതരിപ്പിച്ചതാണെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments