ചെന്നൈ: പവർ കട്ടിന് കാരണം അണ്ണാനാണെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി. തമിഴ്‌നാട് വൈദ്യുതി മന്ത്രിയായ സെന്തിൽ ബാലാജിയാണ് ഇത്തരമൊരു വിചിത്ര പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഡിഎംകെ സർക്കാർ അധികാരത്തിലേറിയതിന് ശേഷം തമിഴ്നാട്ടിൽ പവർകട്ട് നിത്യസംഭവം ആയിരിക്കുകയാണ്. വ്യാപക പ്രതിഷേധമാണ് ജനങ്ങൾ ഇതിനെതിരെ ഉയർത്തുന്നത്. മരങ്ങളുടെ സമീപത്തായുള്ള വൈദ്യുതി ലൈനുകളിലേക്ക് അണ്ണാൻമാർ ചാടുമ്പോൾ രണ്ട് ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും പവർകട്ടുണ്ടാകുകയും ചെയ്യുന്നുവെന്നായിരുന്നു ഈ വിഷയത്തോടുള്ള മന്ത്രിയുടെ പ്രതികരണം.
ഇതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ മന്ത്രിക്കെതിരെ വിമർശനപ്പെരുമഴ ഉയരാൻ തുടങ്ങി. മന്ത്രിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രൂക്ഷ വിമർശനം ഉയർത്തുന്നുണ്ട്.
Read Also: ചെറുക്കനും അമ്മാവന്മാരും പോയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
Post Your Comments