COVID 19Latest NewsNewsIndia

അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പേടിവേണ്ടെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന ആശങ്കാ ഭീതിയിലാണ് മാതാപിതാക്കള്‍. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. എംഎംആര്‍ അതായത് അഞ്ചാംപനിയുടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള കുട്ടികളില്‍ കോവിഡ് ബാധിച്ചാലും ചെറിയ തോതിലുള്ള ലക്ഷണങ്ങളോടെ കോവിഡ് വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളജിലാണ് പഠനം നടത്തിയത്. സാര്‍സ്-കോവ് 2വിലെ സ്‌പൈക്ക് പ്രോട്ടീനും മീസില്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

Read Also : പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ സുരേഷ് സ്വപ്നത്തിൽ പോലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല: അമ്പരന്ന് നാട്ടുകാർ

സാര്‍സ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്‌സിന്‍ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. അഞ്ചാം പനിയുടെ വാക്‌സിന്‍ കുട്ടികളിലെ കോവിഡ് ബാധയ്‌ക്കെതിരെ ദീര്‍ഘകാല സംരക്ഷണം പ്രധാനം ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button