തൊടുപുഴ : വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇടുക്കി മൂലമറ്റം മുട്ടത്താണ് മാര്‍ച്ച് 31ന് പുലര്‍ച്ചെ സരോജിനിയെന്ന എഴുപത്തിയഞ്ചുകാരിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവായ വെള്ളത്തൂവല്‍ സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണമാണെന്ന് പൊലീസ് പറഞ്ഞു.
ഗ്യാസ് അടുപ്പില്‍നിന്ന് തീപടര്‍ന്നായിരുന്നു മരണമെന്നാണു വീട്ടിലുണ്ടായിരുന്ന സഹോദരി പുത്രന്‍ സുനിലിന്റെ മൊഴി. ഗ്യാസില്‍നിന്ന് തീപടര്‍ന്നിട്ടില്ലെന്നു ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണയൊഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തൊടുപുഴ ഡിവൈ.എസ്.പി സി. രാജപ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
എഴുപത്തഞ്ചുകാരിയായ സരോജിനി ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയില്‍ സുനില്‍ വീട്ടില്‍ കാവലിനായി വരാറുണ്ടായിരുന്നു. മാര്‍ച്ച് 31ന് പുലര്‍ച്ചെ മൂന്നിന് വീടിന് തീപിടിച്ചെന്നും സഹായിക്കണമെന്നും സുനില്‍ അയല്‍ക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാര്‍ എത്തുമ്പോഴേക്കും സരോജിനി മരിച്ചിരുന്നു.
Post Your Comments