മനില : കോവിഡ് വാക്‌സിനെടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്ന ഭീഷണിയുമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിലാണ് ഫിലിപ്പൈൻസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
Read Also : മോഷണ മുതല്‍ ഉപയോഗിച്ച് ജീവിതം ആര്‍ഭാടമാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
തെക്ക് കിഴക്കനേഷ്യയിൽ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്. എന്നാൽ, വാക്‌സിന്റെ കാര്യത്തിൽ രാജ്യം വളരെ പിന്നിലാണ്. ഇതോടെയാണ് വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഫിലിപ്പൈൻസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. അത്തരക്കാർക്ക് വേണമെങ്കിൽ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകാമെന്നും വാക്‌സിനെടുക്കാതെ ഫിലിപ്പൈൻസിൽ കഴിയാൻ അനുവദിക്കില്ലെന്നും ഡ്യുറ്റെർറ്റെ പറഞ്ഞു.
Post Your Comments