തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയുവെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്ന് കെ കെ ശൈലജ പറഞ്ഞു.
Read Also: ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
‘കഴിഞ്ഞ എൽ ഡി എഫ് ഗവണ്മെണ്ടിൻറെ കാലത്ത് വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിപത്തിനെതിരെ വിപുലമായ ചില പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. 2025 ഓടുകൂടി കേരളത്തിൽ സ്ത്രീധനപീഡനങ്ങൾ പൂർണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പെയിനുകളും ഇടപെടലുകളുമാണ് പ്ലാൻ ചെയ്തത്. കോളേജ് കാമ്പസുകളിലും നവമാദ്ധ്യമങ്ങൾ വഴിയും പ്രചാരണ പരിപാടികൾ മുന്നോട്ടു കൊണ്ടുപോവുകയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും പോലീസിന്റെയുമെല്ലാം സഹകരണത്തോടെ പ്രായോഗിനടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനിടയിൽ കോവിഡ് മഹാമാരി വന്നതിനാൽ ഈ പ്രവർത്തനത്തിൽ വേണ്ടത്ര കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ലെന്ന്’ ശൈലജ ടീച്ചർ പറഞ്ഞു.
Read Also: ഉപയോഗമില്ലാതെ കിടക്കുന്ന ക്ഷേത്ര ഭൂമി വരുമാന സ്രോതസ്സാക്കിയാൽ നല്ലത്: കെ.രാധാകൃഷ്ണൻ
‘കാതോർത്ത് എന്ന പേരിൽ ഓൺലൈൻ ആയി പരാതി സ്വീകരിക്കാൻ ഒരു പോർട്ടൽ തയ്യാറാക്കി. 200 പരാതികളാണ് ലഭ്യമായത്. പോർട്ടലിനെ കൂടുതൽ പരിചയപ്പെടുത്തേണ്ടതുണ്ട്. മിത്ര-181 എന്ന കോൾ സെൻററും ആരംഭിച്ചിട്ടുണ്ട്. കിട്ടുന്ന പരാതികൾ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻറുകളുമായി ബന്ധപ്പെടുത്തി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.’കരുതൽസ്പർശം എന്ന പേരിൽ ഉത്തരവാദിത്വപുർണ രക്ഷാകർത്യത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയും ആരംഭിച്ചു. എന്നാൽ സമൂഹത്തിൽ ബോധപൂർവ്വമായി നടത്തുന്ന ഇടപെടലിലുടെ മാത്രമെ ഇവയൊക്കെ പ്രാവർത്തികമാവുകയുള്ളു. സ്ത്രീധനം ക്രിമിനൽ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയണം. ഡി വൈ എഫ് ഐ ഇത്തരം കേമ്പയിൻ ഏറ്റെടുത്തത് അഭിനന്ദനാർഹമാണ്. എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം ഓരോ വ്യക്തിയും അതിൽ പങ്കുചേരണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും’ കെ കെ ശൈലജ കൂട്ടിച്ചേർത്തു.
Read Also: ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
Post Your Comments