ന്യൂഡൽഹി : മക്കൾ പ്രായപൂർത്തിയായാലും പിതാവിന് അവരുടെ മേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂർത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിർത്തലാക്കിയെന്ന കേസിൽ വാദം കേൾക്കവെയായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഈ പ്രസ്താവന .
മകൻ ജോലി ചെയ്ത സമ്പാദിക്കാൻ ആരംഭിക്കുന്നത് വരെ മകന്റെ ചെലവിലേക്കായി മുൻഭാര്യയ്ക്ക് 15000 രൂപ നൽകുന്നത് തുടരണമെന്ന് പിതാവിനോട് കോടതി ഉത്തരവിട്ടു. വർധിച്ചുവരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ മുഴുവൻ ബാധ്യതയും അമ്മയിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിവാഹമോചനം നേടിയാലും പിതാവ് പണം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
Read Also : നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
2018- ലെ വിധി എതിർത്തുകൊണ്ട് സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 18 വയസ്സായതോടെ മകന്റെ ഉത്തരവാദിത്വം ഇനി പിതാവ് ഏൽക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കോടതി വിധിച്ചിരുന്നത്. എന്നാൽ ഈ വിധി റദ്ദ് ചെയ്താണ് പിതാവ് ചെലവ് വഹിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
Post Your Comments